ശനിയാഴ്‌ച, ഡിസംബർ 17

നിഷാദന്‍


മാധവന്‍ മണ്ണില്‍ പണിത മര്‍ത്യരെല്ലാം  
മധു പോലെ മധുരിതര്‍
മര്‍ത്യനിലെ നന്മയുടെ ഉറവിടം 
അമ്മയുടെ അമ്മിഞ്ഞയിലൂടെ 
മര്‍ത്യ മനസ്സില്‍ വിഷം നിറച്ചതോ?            
മുല കണ്ണില്‍  തേച്ച ചെന്ന്യായകം 
ചേറിനംശം പുരണ്ട  മുലകണ്ണുകള്‍ 
ചെന്ന്യായകത്തെ   നിര്‍വീര്യമാക്കി 
ഢ്യതയുടെ  സുഗന്ധ വൃത്തിയില്‍ 
ആറാടിയ മുലകളിലെ ചെന്ന്യായകം 

ഞായറാഴ്‌ച, നവംബർ 27

ഇത് ബ്ലോഗല്ല പോസ്റ്റല്ല എന്‍റെ ഹൃദയ വരികള്‍ ആണ്...!


അങ്ങനെ വീണ്ടും ഒരു നവംമ്പര്‍ കൂടി കടന്നു പോയി.   കാലചക്രത്തിന്‍ കറക്കത്തില്‍ നാം അറിഞ്ഞോ അറിയാതയോ ചരിത്രത്തിന്‍റെ ഭാഗമാവുമ്പോള്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ ജീവിതത്താളുകളില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപാട് ,ജപ്പാനിലെ സുനാമിയും അതിനെ തുടര്‍ന്നുള്ള ആണവ അപകടങ്ങളും ആശങ്കകളും, ഉസാമയുടെ കൊലപാതകവുമടക്കം ,

ചൊവ്വാഴ്ച, നവംബർ 15

പാരഡിയില്‍ ഒരു ട്രാജഡി ..!

ഞായറാഴ്ച  എന്നത് ഏതൊരു കുട്ടിയേയും പോലെ സ്കൂളില്‍ പോകുന്ന കാലത്ത് എനിക്കും എന്റെ അയല്‍വാസികളായ സമപ്രായത്തിലുള്ള  കൂട്ട് ക്കാര്‍ക്കും   ഹാപ്പി ഡേ ആണ്

ഞായറാഴ്ച  പടച്ച തമ്പുരാന്‍ പടപ്പുകളെ പടക്കുന്ന പണി ഒരു ദിവസം നിര്‍ത്തിവെച്ചത് കൊണ്ടോ? അതല്ലങ്കില്‍ ബല്യ പെരുന്നാളും വെള്ളി ആഴ്ചയും ഒന്നിച്ചു വന്നത് കൊണ്ടൊന്നുമല്ല ഇന്നത്തെ ദിവസം ആണ് പാണ്ടിക്കാട് കാലിച്ചന്ത ............
ഈ ചന്തയില്‍ തെളിച്ചു വരുന്ന കാലികള്‍ ഞങ്ങളെ നാട്ടിലെ മണല്‍ തരികളെ ധന്യമാക്കി കടന്നു വരുമ്പോള്‍ ഞങ്ങള്‍ വീടിന്റെ ഒരു മൂന്നു  കിലോമീറ്റെര്‍ അപ്പുറത്ത് ചെന്ന് നല്ല പാളകൂരിയുടെ  വടി എടുത്ത് അവരെ തെളിച്ചു ആര്‍പ്പു വിളികളുമായി  പോരും

ബുധനാഴ്‌ച, ഒക്‌ടോബർ 12

പ്രണയ നിമഞ്ജനം




അര്‍ദ്ധ നിശീഥിനി നീലിമയില്‍  പൊഴിഞ്ഞു വീഴുന്ന മകര മഞ്ഞില്‍ പ്രകൃതി  തണുത്തുറഞ്ഞുറങ്ങുമ്പോഴും, കാലത്തോട് കഥ പറഞ്ഞൊഴുകുന്ന ചാലിയാറിന്റെ  കുഞ്ഞോളങ്ങള്‍ക്കൊപ്പം  വിജനമായ മണല്‍തട്ടിന്റെ  ഏകാന്തതയെ കൂട്ട് പിടിച്ച് എരിഞ്ഞമരുന്ന നീലച്ചടയന്‍  പുകച്ചുരുളുകളില്‍ അബൂ നിസാം കണ്ടത് അവളുടെ കവിത യൊഴുകുന്ന  നയനങ്ങളെ ! !
 ശരീരത്തിലെ ഓരോ  ഇന്ദ്രിയങ്ങളിലും ലഹരി പടരുന്ന പ്രണയം സമ്മാനിച്ച  വിളവെത്തിയ ഗോതമ്പ് പാടത്തിന്‍ സമൃദ്ധിയും  മഞ്ഞ ലോഹത്തിന്‍ കനക കാന്തിയെപ്പോലും നാണിപ്പിക്കുന്ന മേനിയഴകുമുള്ള സ്വപ്ന സുന്ദരി. ഓര്‍മകളുടെ കുഞ്ഞോളങ്ങള്‍ അബൂ നിസാമിന്റെ  മനസ്സിലൂടെ മന്ദമാരുതനായി കടന്നു പോയി...    കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവന്‍  അവളെ കാണുന്നത് ..!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23

കവിത, കുമാരന്‍ മാഷ്ടെ മോള്‍ 'കവിത'യല്ല.

പലപ്പോഴും മനസ്സില്‍ തോന്നിയ വാക്കുകളെ പലയിടത്തായി എഴുതി വെച്ച് അതിനെയെല്ലാം ഒരുമിച്ചു കൂട്ടി 'കവിത' എന്ന ലേബലില്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .
"വാക്കുകള്‍ മുറിച്ചെഴുതിയാല്‍ അത് കവിതയാകും. അതാണ്‌ ഉത്തരാധുനികതയുടെ പുതിയ മതമെന്ന്" ഹൃദയത്തോട് ചേര്‍ത്തു വെച്ച ഒരു സുഹ്രത്ത് പറഞ്ഞത് ഓര്‍മിച്ചുകൊണ്ട്
'ക' അറിയാതെ
കാകളി അറിയാതെ
കവിതയുടെ ബാല പാഠം പഠിക്കാതെ
കവികളുടെ കവിതകളുടെ ഉള്ളിലേക്ക്
ഇറങ്ങിച്ചെല്ലാന്‍ വഴി അറിയാത്ത നിരാലംബന്റെ വരികള്‍, അതാണിത്...

ഞായറാഴ്‌ച, ഓഗസ്റ്റ് 21

പടച്ചോന്‍റെ ഓഫറും മൂത്രത്തിലെ കല്ലും




ഞാന്‍ കഴിഞ്ഞ വെക്കേഷന്‍ നാട്ടില്‍ പോയത് നോമ്പിനു മൂന്നു ദിവസം മുമ്പാണ്. എനിക്കറിയാവുന്ന അര അറബിയും മുറി ഇന്ഗ്ലീഷും മുഴുവന്‍ മലയാളവും കൂട്ടികുഴച്ചു ഒരു സാമ്പാര്‍ പരുവത്തില്‍  എന്‍റെ  സ്വന്തം അറബിയോട് ഞാനൊരു നൂറു വട്ടം പറഞ്ഞതാ ... എനിക്കിപ്പോള്‍ നാട്ടില്‍ പോകണ്ട  എന്‍റെ കയ്യില്‍ കാശില്ല എന്ന്."ഞാന്‍ തന്നെപ്പോലെ വായില്‍ സ്വര്‍ണകരണ്ടിയുമായി പിറന്നു വീണവനല്ല ചിരട്ടകൈലുമായി പ്രസവിച്ചു വീണതാ" എന്നൊക്കെ.. പക്ഷെ, എന്ത് ചെയ്യാന്‍...?

ശനിയാഴ്‌ച, ജൂലൈ 2

ആശ്രയ സ്വാശ്രയ പരാശ്രയാമാശയം

ബഹുമാന്യ   അഭിവന്ദ്യ ആരാധ്യ പ്രിയപ്പെട്ട തങ്കപെട്ട  കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി  കുഞ്ഞാപ്പ കുഞ്ഞാക്ക തുടങ്ങിയ കേരളക്കരയിലെ സുപ്രധാന കുഞ്ഞുങ്ങളുടെ സമക്ഷത്തിലേക്ക്  ഒരു സങ്കടത്തില്‍ ചാലിച്ച  ഹര്‍ജി സാക്ഷാല്‍ സംസ്ക്കാര ശൂന്യനും പാമര കുചേലനും ആയ ശ്രീ മാന്‍ കൊമ്പന്‍ മൂസ സമര്‍പ്പിക്കട്ടെ .

നമ്മുടെ കേരളമെന്ന ഈ ഇട്ടാ വട്ട നാട്ടില്‍  ഈ സ്വാശ്രയം സ്വാശ്രയം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഇമ്മിണി ആയല്ലോ? നമ്മുടെ ആന്‍റണി സര്‍ ഇരുന്ന കാലത്ത് തുടങ്ങി വെച്ചതാണ് ഈ തലവേദന
അന്നേ... വെവരമുള്ള പലരും പറഞ്ഞതാ ഇക്കളി തീക്കളി  സൂക്ഷിച്ചോന്ന് പക്ഷെ എന്ത് ചെയ്യാന്‍ കേട്ടില്ല വികസനത്തിന്‍റെ പേരില്‍ അങ്ങ് വികസിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ എന്തോന്ന് ഉപദേശം അത് വികസന വിരോധം അല്ലാതെ എന്തുപറയാന്‍  .....

അല്ല ഇപ്പോള്‍ തന്നെ നമ്മളെ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ സകല അതിരും വരമ്പും അങ്ങ് എടുത്തൊഴിവാക്കിയപ്പോള്‍ കണ്ടില്ലേ... മണ്ണെണ്ണക്കും ഡീസലിനും ഒക്കെ വില വാണം പോലെയല്ല  റോക്കറ്റ്
പോലെ കുതിച്ചുയരുന്നത് . ഒള്ളത് പറയാലോ അതില്‍ ഈ ഉള്ളവന് പരാതി ഒട്ടുമില്ല  . കാരണം എന്‍റെ സ്വന്തം കെട്ടിയോള്‍ മോളുട്ടി എന്നും രാവിലെ പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്ന സ്വര്‍ണത്തിന്‍റെ വിലനിലവാരവും അതിനോടനുബന്ധിച്ചു എന്നോടുള്ള ഉപദേശവും "നോക്കൂ മന്സാ ഞമ്മക്ക് രണ്ട്‌

ചൊവ്വാഴ്ച, ജൂൺ 21

പെണ്ണൊരുമ്പെട്ടാല്‍ ...



ആകെലോക ദുനിയാവിന്‍റെ ഇങ്ങേത്തലക്കല്‍  ആറ്റും മണമ്മേല്‍  വീട്ടില്‍ താടിക്കാരന്‍ കുഞ്ഞിരാമേട്ടന്‍  സ്വന്തം പെണ്ണുംപിള്ളയോട് കലിപ്പ് മൂത്ത് കയ്യിലിരുന്നകോടാലി ആഴിയുടെഅഗാധതയിലേക്ക് വലിച്ചെറിഞ്ഞുണ്ടായ താണെന്ന് പറയുന്ന കുണ്ടാമണ്ടിക്കര  എന്ന  സുന്ദര സുരഭില ഗ്രാമം. വൃക്ഷ ഫലഫൂലാദി മൂലാദികളും ചക്ക, പഴംചക്ക ബരിക്കച്ചക്ക കൈതച്ചക്ക അപ്പിള്‍ങ്ങ  മുന്തിരിങ്ങ കോമാങ്ങ കണ്ണിമാങ്ങാ തുടങ്ങിയ ഫ്രൂട്ട് ഫലാദികളുമടക്കം കൊട്ടകണക്കിന് സുന്ദര സുന്ദരി കുസുമ കൌമാരങ്ങളും  പൂണ്ടു വിളയാടുന്ന ഒരു  വല്ലാത്ത  നാട്.
ഈ ഗ്രാമത്തിലെ  പ്രശസ്ഥരാണ് ആദര്‍ശവാദി പാച്ചുമ്മാന്‍  നാട്ടുക്കൂട്ടം  കൈകാരികളായ  ചടയനാശാന്‍ ,പാടത്തിങ്കര കുഞ്ഞാവ   കൂനാംമൂച്ചിതോമ  ഇവരെ കൂടാതെ    കുഞ്ഞമ്മിണി , കുഞ്ഞിപാത്തു , കുഞ്ഞികണ്ണന്‍  തുടങ്ങിയ സംഭവ ബഹുല ബഹുജനങ്ങളുമടക്കം ഒട്ടനവധി ആളുകള്‍ ഉണ്ടിവിടെ. സ്ഥലത്തെ ഒട്ടുമിക്ക പ്രധാന ചര്‍ച്ചകളും  നടക്കുന്നത് കോയാക്കാന്‍റെ  ചായമക്കാനിയിലാണ് . ഈ ചായമക്കാനി ആണ് കുണ്ടാമാണ്ടിക്കരയിലെ പാര്‍ലമെന്റും  സുപ്രീം കോടതിയുമൊക്കെ !


 കുണ്ടാമണ്ടിക്കരയും നാട്ടുകൂട്ടം മുദീറുമാരും കോയാക്കാന്‍റെ ചായമക്കാനിയും ബഹുജനങ്ങളുമടക്കം  ഒരു ഞെട്ടുന്ന വാര്‍ത്ത കേട്ടാണ് ഇന്നത്തെ പൊന്‍ പുലരിയെ വരവേറ്റത് !!


  മാളിയേക്കല്‍ തറവാട്ടിലെ കിണ്ടി കളവ്‌ പോയിരിക്കുന്നു !!

ബുധനാഴ്‌ച, ജൂൺ 8

പൊതു ജനം കഴുതകള്‍.. (?)




നമ്മുടെ സ്വന്തം നാടായ കൈരളിയുടെ എല്ലാ മുക്കിലും മൂലയിലും പ്രവേശനോത്സവം  കൊണ്ടാടുന്ന ഈ സുന്ദര സുരഭില നിമിഷത്തില്‍    സാംസ്കാരിക (?) കേരളം കണ്ട കൂത്ത് എന്തൊക്കെ ആണ് .

യഥാര്‍ത്ത  കൂത്ത് ഇങ്ങ് കേരളത്തിലാണോ? അതങ്ങ്  ദില്ലിയിലല്ലേ ... കൊംബാ... എന്നൊന്നും ചോദിക്കല്ലേ....
അതൊന്നും കൂത്തല്ല കൂട്ടരേ ........... കൂത്തട്ടാമാണ് !!
കള്ളനും കള്ളനു കഞ്ഞിവെച്ചവരുമായ കഞ്ഞികള്‍ കാണിക്കുന്ന കൂത്താട്ടം !

അങ്ങനെ ആണ്ടു തോറും നടത്തി വരുന്ന പ്രവേശനോത്സവം ഈ കൊല്ലവും പൂര്‍വാധികം ഭംഗിയോട് കൂടിത്തന്നെ നടത്താനും   വിവാദങ്ങളുടെ മാറാപ്പ് അഴിച്ചുകുടയാനും ഇരു മുന്നണികള്‍ക്കും അവസരം കിട്ടി . ഇങ്ങനെ അവസരം കിട്ടിയപ്പോള്‍ ഞെട്ടിയതാരാണ് ? ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം നമ്മള്‍ പാവം ജനങ്ങള്‍ ആണെന്ന് . പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല ഇപ്പോള്‍ ശരിക്കും ഞെട്ടിയത് സാക്ഷാല്‍ രാഷ്ട്രീയ ഏറാന്‍  മൂളികള്‍ ആണ്  .
ഞാനും ഭയങ്കര രാഷ്ട്രീയക്കാരന്‍ ആണെന്ന് ഗമപറയുന്ന മിനിമം ഒരു പഞ്ചായത്ത് മെമ്പര്‍ പോലും അല്ലാത്ത ആവാന്‍ കഴിയാത്ത  രാം രാജ് മുണ്ടിന്‍റെ പരസ്യവുമായി നടക്കുന്ന ചില നാറികള്‍ ഉണ്ടല്ലോ അവരാണ് ശരിക്കും ഞെട്ടിയത് .

തിങ്കളാഴ്‌ച, മേയ് 23

സംഭവിച്ചതും ഗുഡിന് സംഭവിക്കാത്തതും ഗുഡിന് ....



പ്രിയ ജനാധിപത്യ വിശ്വാസികളെ  അല്ലാത്തവരേ ................
അങ്ങനെ തിരഞ്ഞെടുപ്പും കഴിഞ്ഞു. ആകാശവാണി വാര്‍ത്തയും കേട്ടു.
ഇനി  കേരള രാഷ്ട്രീയത്തിലേക്ക് ചുമ്മാ ഒന്ന് ഒളിഞ്ഞു നോക്കാം ........അല്ലേ... നിങ്ങള്‍ വേണ്ട എന്നേ പറയൂ  എന്നെനിക്കറിയാം എന്നാലും ഞാനൊരു വെടിക്ക് വിട്മോ ............ ഇല്ല വിടില്ല മക്കളേ..........

തെരെഞ്ഞെടുപ്പും കഴിഞ്ഞു പടക്കവും പൊട്ടി ലഡുവും തിന്നു എനിക്കൊരു ആണ്‍ കുഞ്ഞും പിറന്നു . പിന്നേം..... കൊമ്പന് മുറു മുറുപ്പോ എന്ന് കരുതല്ലേ ..........

എന്തല്ലാം കൂത്തായിരുന്നു ഞങ്ങള്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും  എത്തിയാലപ്പോള്‍ തന്നെ ഐസ്ക്രീം കഴിച്ചവരേയും പാമോലില്‍ കുളിച്ചവരേയും ഒക്കെ പൂട്ടി കെട്ടി അങ്ങ്  ജയിലില്‍ കിടത്തുമെന്നും  ഹെന്‍റെമ്മച്ചിയേ........ എന്നാ പുകിലായിരുന്നു .
ഒള്ളത് പറയാമല്ലോ ... ഈ ഉള്ളവനും ഒത്തിരി കൊതിച്ചു ഈ

ബുധനാഴ്‌ച, ഏപ്രിൽ 13

ചോലകുളത്തിലെ ചെയ്ത്താന്‍

രണ്ടായിരാമാണ്ടില്‍ ഞാന്‍ താമരശ്ശേരി  പറശ്ശിനികടവ്  റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ കിളി
ആയി ജോലി നോക്കുന്ന കാലം  പത്തിരുപത് ദിവസ്സത്തെ  തുടര്‍ച്ചയായ ജോലിക്ക് ശേഷം
ഞാന്‍ ഒരാഴ്ച ത്തെ  ലീവിന് വേണ്ടി  എനിക്ക് പകരക്കാരനായി ഒരു ആട്ടിപിടിയനെ (താല്‍ക്കാലികം കണ്ടെത്തിയ  ) സംഗടിപ്പിച്ച്    എന്‍റെ ജോലിയുടെ 

വ്യാഴാഴ്‌ച, മാർച്ച് 31

പത്ര സ്വതന്ത്രം (സ്വ ,തന്ത്രം )

മാന്യ മഹാ ജനങ്ങളേ....

ഈ  വരുന്ന ഐതിഹാസികമായ തിരഞ്ഞെടുപ്പില്‍ ഭൂലോകത്ത്  നിന്നും തൊപ്പി കുട  അടയാളത്തില്‍ ഞാന്‍ എന്ത് കൊണ്ട് മത്സരിക്കുന്നില്ല എന്ന് മിസ്സ്‌ കോളായും മിസൈല്‍ കോളായും  ചോദിച്ച മിസ്കീന്‍ മാര്‍ക്കും.  ഇമെയില്‍ വഴി ചോദിച്ച മെയില്‍, ഫി മെയില്‍ തുടങ്ങിയ മയിലീങ്ങള്‍ക്കും വേണ്ടി മത്സരിക്കാത്തതിന്‍റെ കാര്യ കാരണം ഞാന്‍ പറഞ്ഞോട്ടെ ......................!!

അനുഭവിച്ചാലും..!

വ്യാഴാഴ്‌ച, മാർച്ച് 10

സട കുടഞ്ഞു എഴുനേറ്റ ചിന്താ മണ്ഡലം

ആകെ ലോക മലയാള മാണിക്ക കല്ലുകളെ ...............
നമ്മുടെ  സാക്ഷര സുന്ദര കേരളത്തിന്‍റെ  അങ്ങേ തലക്കല്‍ നിന്ന്  കേട്ട വാര്‍ത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു  ദാരുണ സംഭവത്തിന്‍റെ  വാര്‍ത്തയാണ്.

കാസര്‍ ഗോഡ് ജില്ലയിലെ അതിര്‍ത്തി
 നാടായ  കുമ്പളയില്‍  ഇരുപത്തി എട്ടോളം വരുന്ന
പൂവേത്    പൊക്കിളേതെന്നറിയ്യാത്ത  പിഞ്ചു കുഞ്ഞുങ്ങളെ
 മോഹന സുന്ദര വാഗ്ദാനങ്ങളും

ശനിയാഴ്‌ച, മാർച്ച് 5

ബ്ലോഗര്‍മാരെ കണ്ട മുണ്ട് വഴി മുള്ളിയ മാധ്യമ പത്രം

 പ്രിയ മാധ്യമ   മധ്യമീങ്ങളേ................
  വിനീത വിനയ പാമര കുലജാതനായ    കൊമ്പന്‍ എഡിറ്റിംഗ് ഇല്ലാതെ ഒരു കാര്യം പറയാം  
മാണ്ടോക്ക്(  മര്‍ഡോക്ക്)       വരുന്നുണ്ട് എന്ന് പറഞ്ഞു കേട്ട് ഞെട്ടി വിറച്ച   നിങ്ങള്‍ ഇപ്പോള്‍ ബ്ലോഗീങ്ങളെ വരവ് കണ്ടു  പേടിച്ചു വിറച്ചു പനിപിടിച്ചു  മുട്ടുവഴി മുള്ളിയ കാര്യം നിങ്ങളുടെ സ്വ  "സാക്ഷി" പരദൂഷണ  കോളത്തില്‍ അടിച്ചു വന്നത് കണ്ടു!
  ബ്ലോഗീങ്ങളായ ഞങ്ങള്‍ പിഞ്ഞാണ കടയില്‍ കയറിയ പോത്ത് പോലെ അല്ല ,,,,,,,,,,,,,
  വിവാദം കണ്ടു താങ്കളെ പോലെ ഉള്ള പത്ര മൂരാച്ചികള്‍  സന്തോഷം കൊള്ളുന്നത് പോലെ സന്തോഷം കൊണ്ട വാര്‍ത്ത ഒന്നറി യിക്കനാണ്  വായില്‍  തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍  കുത്തി

ഞായറാഴ്‌ച, ഫെബ്രുവരി 20

ഒരു കാത്തിരിപ്പ്

മരണമേ നിന്നെ പുല്‍കാന്‍ _എന്‍
മനം കൊതിക്കുന്നു, നശ്വര ലോകം
എന്നെ ശപിച്ചു തുടങ്ങി
അനശ്വര ലോകത്തേക്ക്
എന്നെ കൂട്ടാന്‍ നീ എന്നെത്തും
നിന്‍ വിളിയെ കാതോര്‍ത്ത് ഞാന്‍
 ഇരിക്കുന്നു ഈ വഴി വക്കില്‍
ഇലകള്‍ കൊഴിഞ്ഞ ഈ വട  വൃക്ഷ  ചുവട്ടില്‍
ഏകനായി തുണയും ഇണയും ഇല്ലാത്ത
പഴം തുണി ആയി ഞാന്‍ _

ഞായറാഴ്‌ച, ഫെബ്രുവരി 6

സമകാലിക ചിന്തക്ക് അയ്യോപാവം വഹ രണ്ടു വാക്ക് ........!

പ്രിയ പീഡന വീട്ടില്‍ ആരോപണ രാഷ്ട്രീയ കുമാരന്‍ വായിച്ചറിയുന്നതിനു നിങ്ങടെ വീട്ടിലെ അടിച്ചു തളിക്കാരായിരുന്ന "ജനാധിപത്യ" വീട്ടില്‍ ഭാരതാമ്മയുടെയും കേരള കാക്കയുടെയും തലതിരിഞ്ഞ തലയില്ലാത്ത പുത്രാ പ്രജ എഴുതുന്ന വാറോല ഈറ ഈര്‍ഷ്യയാകുന്നു ഇത്.

നമ്മുടെ നാട്ടിലെ പാമര ദാരിദ്ര 'നാരായണന്‍' ചേട്ടന്‍റെ ഉണ്ടം പൊരി വില്‍ക്കുന്ന 'ചായക്കട' മുതല്‍ വിവര വിജ്ഞാന പേടക ബ്ലോഗീങ്ങളും ചാറ്റീങ്ങളും "സിണ്ടിക്കറ്റ്" പത്ര മാദ്ധ്യമ കൊഞ്ഞാണ കുഞ്ഞിരാമനും ഒക്കെ ഇന്ന് കൂലംകൂഷിത റോഡില്‍ അവലോകന പ്രതികരണ നയീകരണ ന്യായീകരണ കവാട കാപട്യങ്ങള്‍ തീര്‍ക്കുന്ന പണിപ്പുരയിലാണെന്നുള്ള വിവരം താങ്കള്‍ അറിഞ്ഞു കാണുമെന്നു വിചാരിക്കുന്നു..!

ചൊവ്വാഴ്ച, ജനുവരി 25

ജോറാകുന്ന ചാറ്റും ...... ച്ചാറാകുന്ന ജീവിതവും ..!

വിവര  സാങ്കേതിക വിദ്യയുടെ  വാതിലുകള്‍ ആക്രന്തത്തോട് കൂടി ചവിട്ടി തുറന്ന്, വിവരങ്ങള്‍ തേടുന്ന പങ്കുവെക്കുന്ന ഉത്തരാധുനികതയുടെ പളുങ്ക് പൂകുയിലുകളെ ......!!!

    നിങ്ങള്‍ എല്ലാം ഇപ്പോള്‍ ഇന്‍റെര്‍നെറ്റ് ഉദ്യാനത്തില്‍ വിരാജിക്കുന്ന 'വിവര വിവരീങ്ങള്‍' ആണെന്ന്  എനിക്കും നിങ്ങള്‍ക്കും അറിയാം ....!
ഗ്രൂപ്പ് വഴക്കും   മതി മറന്നാടുന്ന അഴിമതിയും സ്ത്രീപീഡന കൊട്ടേഷന്‍ സംഘ സംഘടനകളും കാക്ക തൊള്ളായിരം തെമ്മാടിത്തരങ്ങളും സുലഭ സുന്ദരമായി  നടക്കുന്ന പരുഷ വീട്ടില്‍  "രാമേട്ടന്‍റെ" (കല്ല്‌ വെട്ടുന്നതോ,

ഞായറാഴ്‌ച, ജനുവരി 16

കൊതുകിനുമില്ലേ കൃമി കടി ......................!!!!

ബ്ലോഗിങ്ങ് മേഖലയില്‍ പൂണ്ടു വിളയാടുന്ന പുലികളെ പുപ്പുലികളെ പുള്ളിപ്പുലികളെ പുള്ളിയില്ലാത്ത എലികളെ, 'വ' ക്ക് വള്ളി ഉള്ളതും ഇല്ലാത്തവരുമായ വായന നിരൂപക വിമര്‍ശക മാണിക്യ കല്ലുകളെ................!!!!!!.

വിദ്യ കൊണ്ട് 'അഭ്യാസ പ്രകടനം' നടത്താന്‍ അറിയാത്ത ഞാന്‍ കേട്ടുമറന്ന ഒരു കഥ

ചൊവ്വാഴ്ച, ജനുവരി 11

കുഞ്ഞാപ്പൂന്‍റെ കുന്നായ്മ .....................!!!

പ്രിയ സഹോദരി സഹോദരന്‍ മാരെ  ഞാനൊരു കഥ പറയുകയാണ്‌.
  ഈ കഥയും കഥാ പാത്രവും തികച്ചും സാങ്കല്‍പ്പികം അല്ല ജീവിച്ചിരിക്കുന്നവരോ? മരിച്ചു മന്നൂരിലെക്ക് ഉള്ളി കച്ചവടത്തിന് പോയവരുമായോ , ബന്ദം തോന്നാം യാദ്രിശ്ചികം അല്ല .സ്വാഭാവികം മാത്രം

ഞായറാഴ്‌ച, ജനുവരി 2

മലബാരീങ്ങളും , ആല്‍ബങ്ങളും .........................

പ്രിയരില്‍ പ്രിയരായ പ്രിയ വായന ശിരോമണി മുത്ത് രോമാഞ്ച, തോലാഞ്ച കഞ്ചകങ്ങളേ..............




ആദ്യമായി വിനീത വിനയ പാമര കുലജാതനായ ഞാന്‍, ബഹുമാന്യരായ താങ്കളിലേക്ക് ഒരു അഭ്യര്‍ത്ഥനയെ
നിട്ടൂര, നിഷ്ഠൂരത്തോടെയ് സമര്‍പ്പിക്കട്ടേ ....!!

ശനിയാഴ്‌ച, ജനുവരി 1

ഇതെന്‍റെ ആശംസയുടെ പട്ടട.....................!

ആഗോള ബൂഗോള മാനവന്‍ എന്ന അവകാശവാദവുമായി വരുന്ന മനുഷ്യ മണി മുത്തുകളേ................
 പിതാവിന്റെ പുത്രന്‍ ജനിച്ചു  രണ്ടായിരത്തി  പത്ത് കൊല്ലം കഴിഞ്ഞു നില്‍ക്കുന്ന ഈ സുന്ദര സുമുഖ, സുദിനത്തില്‍ അണ്ട കടാഹ ഭൂമിദേവിയുടെ പ്രിയ പുത്ര പുത്രിമാരെല്ലാം ഇന്ന് കിടക്കപായയില്‍ നിന്ന് എണീറ്റ്, മൂത്രം പോലും ഒഴിക്കാതെ ആശംസാ    ആശയങ്ങള്‍ കൊടുക്കുന്ന sms ന്‍റെ  തിക്കിലും തിരക്കിലും പെട്ട് എന്‍റെ ആശംസ ദാരുണമായി മരണപെട്ട വിവരം  നാട്ടിലെ താമര ഷിജു വിട്ട മെസ്സേജ് വായിച്ചപ്പോള്‍ ആണ് അറിഞ്ഞത്.


ഇന്നലെയുടെ രാത്രികളും ഇന്നിന്റെ പകലുകളും ഭൂമിയുടെ മുകള്‍ പരപ്പിലേ എല്ലാ ദുനിയാവിലും ആശംസകള്‍ പാറി

LinkWithin

Related Posts Plugin for WordPress, Blogger...