ഞായറാഴ്‌ച, നവംബർ 27

ഇത് ബ്ലോഗല്ല പോസ്റ്റല്ല എന്‍റെ ഹൃദയ വരികള്‍ ആണ്...!


അങ്ങനെ വീണ്ടും ഒരു നവംമ്പര്‍ കൂടി കടന്നു പോയി.   കാലചക്രത്തിന്‍ കറക്കത്തില്‍ നാം അറിഞ്ഞോ അറിയാതയോ ചരിത്രത്തിന്‍റെ ഭാഗമാവുമ്പോള്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ ജീവിതത്താളുകളില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപാട് ,ജപ്പാനിലെ സുനാമിയും അതിനെ തുടര്‍ന്നുള്ള ആണവ അപകടങ്ങളും ആശങ്കകളും, ഉസാമയുടെ കൊലപാതകവുമടക്കം ,

ചൊവ്വാഴ്ച, നവംബർ 15

പാരഡിയില്‍ ഒരു ട്രാജഡി ..!

ഞായറാഴ്ച  എന്നത് ഏതൊരു കുട്ടിയേയും പോലെ സ്കൂളില്‍ പോകുന്ന കാലത്ത് എനിക്കും എന്റെ അയല്‍വാസികളായ സമപ്രായത്തിലുള്ള  കൂട്ട് ക്കാര്‍ക്കും   ഹാപ്പി ഡേ ആണ്

ഞായറാഴ്ച  പടച്ച തമ്പുരാന്‍ പടപ്പുകളെ പടക്കുന്ന പണി ഒരു ദിവസം നിര്‍ത്തിവെച്ചത് കൊണ്ടോ? അതല്ലങ്കില്‍ ബല്യ പെരുന്നാളും വെള്ളി ആഴ്ചയും ഒന്നിച്ചു വന്നത് കൊണ്ടൊന്നുമല്ല ഇന്നത്തെ ദിവസം ആണ് പാണ്ടിക്കാട് കാലിച്ചന്ത ............
ഈ ചന്തയില്‍ തെളിച്ചു വരുന്ന കാലികള്‍ ഞങ്ങളെ നാട്ടിലെ മണല്‍ തരികളെ ധന്യമാക്കി കടന്നു വരുമ്പോള്‍ ഞങ്ങള്‍ വീടിന്റെ ഒരു മൂന്നു  കിലോമീറ്റെര്‍ അപ്പുറത്ത് ചെന്ന് നല്ല പാളകൂരിയുടെ  വടി എടുത്ത് അവരെ തെളിച്ചു ആര്‍പ്പു വിളികളുമായി  പോരും

LinkWithin

Related Posts Plugin for WordPress, Blogger...