ഞായറാഴ്‌ച, ജനുവരി 27

ആന ബസ്സിന്‍റെ അന്ത്യ കൂദാശ...


പരശുരാമേട്ടന്‍ മഴു എറിഞ്ഞു പാവക്ക പ്പോലെ ഉണ്ടാക്കിയെടുത്ത കേരളക്കരയിലെ  നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഞമ്മളെ ആന വണ്ടിയുടെ കട്ടയും പടവും മടങ്ങാന്‍ ഇനി അധിക നാളുകളില്ലെന്ന് മാമല നാട്ടിലെ മലയാള മാധ്യമങ്ങളെല്ലാം മടി കൂടാതെ പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യം പറയാലോ ..?ഈ ഉള്ളവന്‍റെ ഖല്‍ബിനകത്ത്  പാണ്ടാരോ പാടിയ  " ഇതാ പോകുന്നേ .. നാരി ഇതാ പോകുന്നേ.. എന്ന  ഒപ്പന പാട്ടിന്‍റെ ഈണത്തില്‍ ഉള്ളൊരു പാട്ടാണ് മുഴങ്ങുന്നത് . അത് രാജ്യസ്നേഹം ഇല്ലാത്തത് കൊണ്ടോന്നും അല്ല  കുറച്ചുകാലം  കേരളത്തിന്‍റെ റോഡും കുളവും അല്ലാത്ത പാതയിലൂടെ വെയിലും മഴയും കൊണ്ട്  ഈ ആനകളോട് മത്സരിച്ചും ചിന്നം വിളിച്ചുമാണ് ഈ കൊമ്പില്ല കൊമ്പന്‍ ഉപജീവനം നടത്തിയിരുന്നത്.

ബുധനാഴ്‌ച, ജനുവരി 9

കുഞ്ഞുണ്ണിയുടെ കെട്ടും,അമ്മായിന്‍റെ കണക്കും... !


നേരം വെളുത്ത് പല്ലും മുഖവും തേച്ചു കഴുകി, ഉമ്മ കൊടുത്ത കട്ടനും അടിച്ചു കുട്ടപ്പനായി 'കുഞ്ഞുണ്ണി' രാവിലെത്തന്നെ നാലുംകൂടിയ കവല ലക്ഷ്യമാക്കി നടന്നു. പതിവ് 'കമ്പി ടീം' എല്ലാം രാവിലെത്തന്നെ സൂപ്പെര്‍ സാധുവില്‍ നിന്നുയരുന്ന ധൂപ ധൂളികളാല്‍ വായുവിന്‍റെ അനന്തമായ ലോകത്ത് നൈമിഷിക ശില്‍പ്പങ്ങള്‍ തീര്‍ത്ത്‌ വായും നോക്കിയിരിക്കുന്നുണ്ട്. കുഞ്ഞുണ്ണിയുടെ ഒരു ദിവസമാരംഭിക്കുന്നത് ഈ കമ്പിക്കാലില്‍ നിന്നാണ്. നടുവൊടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് രണ്ടു ചെങ്കല്ലുകളുടെ മേലെ പ്രതിഷ്ടിച്ചുണ്ടാക്കുന്ന ഈ   'കമ്പിക്കാല്‍' എന്ന  ഇരിപ്പിടത്തിനു ഒരു നാവുണ്ടെങ്കില്‍ പറയാനും ഒരു കൈയ്യുണ്ടെങ്കില്‍ രചിക്കാനും കഥകളുടെ കൂമ്പാരം നിരവധിയുണ്ട്.

LinkWithin

Related Posts Plugin for WordPress, Blogger...