ചൊവ്വാഴ്ച, മാർച്ച് 7

ഇതിഹാസ ശേഷിപ്പുകള്‍

പ്രവാസത്തിന്‍റെ പരോളില്‍ ഒഴിവു കാലത്തിന്‍റെ ഉണ്മാദാവുമായി ഉച്ചിയില്‍ ഉച്ച കത്തി തുടങ്ങിയപ്പോള്‍ ഒരു വെളിപാട് പോലെ മനസ്സ് താലോലിച്ച കൂമന്‍ കാവിലെ സ്ഥാനം മാറി മുളച്ച ആല്‍മര കൊമ്പിലിരുന്നു ഒരു കറുത്ത കാക്ക വലിയ വായില്‍ അലറി കരഞ്ഞു. റബ്ബുല്‍ ആലമീനായ തമ്പുരാന്റെയും മുത്ത് നബിയുടെയും ബദ്രീങ്ങളുടേയും ഉടയോനായ സയ്യിദ് മിയാന്‍ ഷെയ്ഖ് തങ്ങന്മാരുടെ കുതിര കുളമ്പടി വന്ന ഖസാകിന്‍റെ  മണ്ണിലേക്ക് ഒരു വിരുന്നു ചെല്ലാന്‍.


അതെ യാത്ര തസ്രാഖിലേക്ക് ആയിരുന്നു.....
അക്ഷരങ്ങളെ  പ്രണയിച്ചകാലം മുതല്‍ വായിക്കാന്‍ കൊതിച്ച ,വായിച്ച കാലം മുതല്‍ കാണാന്‍ കൊതിച്ച ഇതിഹാസത്തിന്‍റെ തിരുശേഷിപ്പുകളിലേക്ക് .
 കൂടെ സുഹൃത്തുക്കളും ഐതിഹാസിക പോരാട്ട  ചരിത്രങ്ങളുറങ്ങുന കാളികാവിന്‍റെ  വര്‍ത്തമാനകാല വിപ്ലവകാരികാളുമായ പ്രവാസിയും അരികുവല്‍ക്കരിക്കപെട്ടവര്‍ക്ക് വേണ്ടി സദാ ശബ്ദിക്കുന്ന ,എസ്റ്റാ ബ്ലിസ്റ്റ്  കുനിസ്റ്റുകള്‍ക്കതിരെ നിരന്തരകലഹം നടത്തുന്ന ഒരു ബാലസ്റ്റിക്  വലതു പക്ഷക്കാരന്‍ ബാബു .


പിന്നെ പായലിനോടും പ്യൂപ്പലിനോടും പടവെട്ടി ജീവിതം കരുപിടിപ്പിക്കുന്ന ആപ്പക്സ് അള്‍ട്ടിമ ബ്രാന്‍ഡട് ഇടതുപക്ഷവിപ്ലവകാരന്‍  സാദ്   സൂക്ഷിച്ചു നോക്കിയാല്‍ പാഷാണം ഷാജിയുടെ ലുക്കും സ്വഭാവവും ആ മുഖത്ത് വെക്തമായി കാണാം. ആകെ യുള്ള ദുശീലം പാശ്ചാത്യ ക്ലാസിക്ക് രചനകള്‍ വെള്ളം ചേര്‍ക്കാതെ  നിരന്തരം വിഴുങ്ങുന്നു എന്ന് മാത്രം .


ഒപ്പം അരിവാങ്ങാന്‍ വേണ്ടി മാത്രം രാവിലെ മുതല്‍ വൈകുന്നേരം വരേ മോട്ടോര്‍ സൈക്കിളില്‍ പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടക്കുള്ള ഉത്തര ദക്ഷിണ മലബാര്‍ മുഴുവനും കറക്കം, വളഞ്ഞ റോഡിനെ എങ്ങിനെ നിവര്‍ത്താം രാത്രിയെ എങ്ങിനെ പകലാക്കാം തുടങ്ങി എന്തിലും ഓപ്പോസിറ്റ്  തിങ്കിംഗ് നടത്തുന്ന   , ഇമ്ബിച്ചി കോയ എന്ന കോയ. എക്സ് പ്രവാസി, ഫോട്ടോ ഗ്രാഫര്‍ ,പരിസ്ഥിതിപ്രേമി  സാഹിത്യപ്രിയന്‍   ,ഇത്യാദി വിശേഷണങ്ങള്‍ എല്ലാം ചേരുന്ന കാളികാവിലെ സംഭവ ഭഹുല ഭാഹുലേയന്‍ .

പിന്നെ നിഷ്കളങ്ക  നിര്ദോഷ   നിര്‍ഗുണ നിരര്‍ത്ഥകനായ വിനീതനും .അതെ കൂമന്‍ കാവിന്റെ വിപ്ലവകാരി നൈജാമാലിയുടെ സ്മൃതിവിശാലതയിലേക്ക് ശകടം തിരിക്കുമ്പോള്‍ മെയ്‌ന്‍ കാംഫിലെ ഹിറ്റ്‌ലറും വര്‍ത്തമാന കാല പുനരവാതാരം പോലെ മോദിയും നോട്ടും ചില്ലറയും ഗള്‍ഫ് പ്രതിസന്ധിയും ബഷീറും എംടിയും മഞ്ഞും രണ്ടാമൂഴവും നട്ട പാതിരക്ക് പെരിച്ചാഴിയോളം പോന്ന കണ്ടിയിട്ട പ്രജാപതിയും ആടുജീവിതവും കുഞ്ഞിക്കയും സ്മാരക ശിലയും കന്യാവനവും കാളികവിന്റെ പുഴയും കയ്യേറ്റവും ചേറുംബിന്റെ ദ്രിഷ്ടാന്തവും തരാതരം  പോലെ ഞങ്ങള്‍ക്കിടയിലൂടെ കയറി ഇറങ്ങി ദൂരത്തെ ലഘൂഘരിച്ചു .ഒപ്പം മാജിക് മൊമെന്റുകള്‍ സൃഷ്ടിക്കുന്ന  ദി  റഷ്യന്‍ ക്രൂഷിചേവ്  എക്സ്ട്രാ ഓര്‍ഡിനറി ഫൈര്‍

ഷെയ്ഖ് തങ്ങളുടെ വയസ്സന്‍ പാണ്ടന്‍ കുതിരക്ക് തുണയായ പടച്ചവന്‍ തുണയില്‍ എന്റെ ശകടവും കൂമന്‍ കാവിലെ ആല്‍മരച്ചുവട്ടില്‍ എത്തി . രവിയെ പോലെ എനിക്കോ എന്റെ സഹയാത്രികര്‍ക്കോ ആ സ്ഥലം പരിചിതമായി തോന്നിയില്ല  .ഏറുമാടങ്ങള്‍ക്കും ചെറിയപീടികള്‍ക്കും നടുവില്‍ ഒരു ദശാസന്ധിപോലെ അവസാനിക്കുന്ന വെട്ടുവഴികള്‍ ഇന്നവിടെ അവസാനിക്കുന്നില്ല . അനാദിയായ ദൂരത്തേക്ക് അനന്തമായി നീണ്ടു കിടക്കുന്ന ടാര്‍ റോഡുകള്‍ ആണ് . 

തണ്ണീര്‍ പന്തല്‍ എന്ന നാമത്തില്‍ ചെറു പീടികകളുടെ വലിയ എണ്ണവും റോഡിനെ നടുകെ മുറിച്ച് തെളിനീരും കൊണ്ട് പോകുന്ന മലബുഴ ഡാമിന്റെ കൈവഴിയും  .

വണ്ടിയില്‍ നിന്നറങ്ങി തെളിഞ വെള്ളത്തില്‍  കയ്യും മുഖവും കഴുകിയപ്പോള്‍ രവിയുടെ പെട്ടി ചുമന്ന ചുമട്ടു കാരനെ ഓര്‍ത്തു

മലമ്പൊഷ കെട്ടി വെള്ളം തിരിക്കണ് ണ്ട് ന്നൊക്കെ പറയണ കേട്ടൂ ഇല്ലാത്ത മഷനെ മനുഷ്യന്‍ കൂട്ട്യാ കൂടോന്നും കുട്ടീ ?

മനുഷ്യനും ദൈവവും നടന്ന ബലാബലത്തില്‍ ചുമട്ടുകാരന്റെ ദൈവത്തെ മനുഷ്യന്‍ തോല്‍പ്പിച്ചിരിക്കുന്നു മലമ്പുഴ അണയിലെ  വെള്ളം മാത്രമല്ല ഉരുണ്ടു കൂടുന്ന മേഘത്തെ യന്ത്രപറവകള്‍ ആട്ടി ഓടിക്കുന്നതും പെയ്യാന്‍ മടിക്കുന്ന മഴയെ യന്ത്ര പറവകള്‍ മാടി വിളിക്കുന്നതും വര്‍ത്തമാന കാലത്തിന്‍റെ ശാസ്ത്ര  സാക്ഷ്യം .



കൂമന്‍ കാവിലെ സ്ഥാനം തെറ്റി മുളച്ച  ഇന്നത്തെ ആലിന് സലാം കൊടുത്ത് വണ്ടി ഇട റോഡിലേക്ക് തിരിഞ്ഞു  . പാലകാടന്‍ ഭൂപ്രകൃതിയുടെ  സുന്ദര കാഴ്ചകളില്‍ ഞാറ്റു പുരയുടെ കാഴ്ച്ച മറന്നു  കൊണ്ട് വണ്ടി അള്ളാപിച്ച മൊല്ലാക്കയുടെ ഒത്തു പള്ളിക്ക് മുമ്പില്‍ ബ്രേക്കിട്ടു .
നെല്‍പാടങ്ങളെ തഴുകി വന്ന കാറ്റിന്റെ മര്‍മരത്തില്‍ ചിതലിയുടെ മിനാരങ്ങളില്‍ തട്ടി   അള്ളാ പിച്ചാ മൊല്ലാക്കയുടേയും റാവുത്തന്‍ കുട്ടികളുടെയും. അള്ളാ തിരുപേരും സ്തുതിയും സ്വലവാത്തും അതിനാല്‍ തുടങ്ങുവാന്‍ വിധി ചെയ്ത ബേധാമ്പര്‍  എന്ന ഇതിഹാസത്തിന്റെ  ഈരടികള്‍ കാതില്‍ മുഴങ്ങി .



കാറ്റിന്റെ മര്‍മരത്തിനോട്  അതുക്ക് പൊരുളും ചോദിച്ചു മനസ്സും ശരീരവും കുളിര്‍പ്പിച്ചു പള്ളി വരാന്തയില്‍ ഇരുന്നു. ദശ ലക്ഷകണക്കിന് അണുരൂപികളായ ആത്മക്കാളായി അര്‍ബുദം അള്ളാപിച്ചാ മൊല്ലാക്കയില്‍ യാത്ര ആരംഭിച്ചപ്പോള്‍ ഖാസാക്കിന്റെ  വിപ്ലവകാരി നൈജാമാലിയുടെ ബാങ്ക് വിളിക്കായ് കാത്തിരുന്ന പള്ളിയില്‍ ഞങ്ങളും കുറച്ചു നേരം കാത്തിരുന്നു രാവിയുടെ നാസികയിലൂടെ തുളച്ചു കയറിയ ജമന്തി മണവും കാതോര്‍ത്ത് .
ഒന്ന്  മൂത്രശങ്ക തീര്‍ത്ത് നേരെ അറബി കുളത്തിനടുത്തേക്ക് നടന്നു. പായല്‍ മൂടി പച്ചപ്പിന്റെ പരവാതാനി പോലെ ഇതിഹാസത്തിന്റെ ശേഷിപ്പുമായി സുന്ദരികളായ മൈമൂനയും ആബിദയും കുളിച്ചു കയറിയ കുളികടവ് ജരാനരാബാധിച്ച  ഒരു വൃദ്ധയെ പോലെ ഊര്‍ദ്ധ ശ്വാസം വലിക്കുന്നു .




തിരിച്ചു നടന്നു  നേരെ ചെന്ന് കയറിയത്  രതിയുടെ സ്ലാതാക്ഷരങ്ങള്‍ ഇറ്റി വീണ ഞാറ്റു പുരയിലേക്ക്. അനാധിയായ കാലത്തേക്ക് മര്‍ത്യ മനസ്സില്‍ അക്ഷര സ്മാരകം തീര്‍ത്ത ഇതിഹാസകാരന്‍ തന്റെ വെട്ടി ഒതുക്കാതെ താടിയുമായി ചുവരിലിരുന്നു  ഞങ്ങളെ രൂകഷമായോന്നു നോക്കി .മനസ്സ് കൊണ്ട് സമ്മതം ചോദിച്ചു  ഞാറ്റുപ്പുരയുടെ ഇന്നിന്റെ കാവല്‍ക്കാരന്‍  മജീദ്‌ ക്ക ഞങ്ങളെ അകത്തേക്ക് നയിച്ചു .




ഇതിഹാസത്തിന്റെ കഥാബീജം ഉറവ എടുത്ത ഞാറ്റുപുരയുടെ അരണ്ട വെളിച്ചത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍  അപ്പു കിളിയും തുമ്പികളും ഓര്‍മയുടെ മുറ്റത്ത് ഓടി കളിച്ചു . അക കാഴ്ചകള്‍ കണ്ടു സ്മ്രിതികളില്‍ വിഹരിക്കേ ടൈല്‍ വിരിച്ച മുറ്റത് നിന്ന് കലി തുള്ളുന്ന കോയയെ കണ്ടു .
ഇതിഹാസ തിരു ശേഷിപ്പില്‍ വെള്ളം ചേര്‍ത്ത് മുറ്റത്ത് വിതാനിച്ച ടൈല്‍  കഷ്ണങ്ങളോട് ആണ് കലിപ്പ് അത്രയും , ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ക്രൂശിച്ചേവ് വിപ്ലവകാരി ശരിക്കും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് പ്രതിഷേധം അത്രയും ഖസാക്കിന്റെ ഇന്നത്തെ കാവലാള്‍ മജീദ്‌ ക്കയെ വാക്കുകള്‍ കൊണ്ട് അറിയിക്കുന്നുണ്ട് .


വാഗ്വാദങ്ങള്‍ക്ക് ബാബുവിനേയും സാദിനെയും വിട്ടു  ഞാനും മജീദ്‌ ക്കയും

സംസാരത്തില്‍ മുഴുകി  പുളിയും പുളിമരത്തിലെ ചോതിയും അന്വേഷിച്ച എനിക്ക് മുമ്പില്‍ മുറ്റത് ഉണക്കാന്‍  ഇട്ട വാളന്‍ പുളി ചൂണ്ടി പുളിയുടെ  സ്ഥാനം മജീദ്ക്ക കാണിച്ചു തന്നു .


അത് കഴിഞ്ഞു മജീദ്‌ക്ക ശ്മശാനക്കര പള്ളിയിലേക്ക് വിരല്‍ ചൂണ്ടി പള്ളികാട് കാണിച്ചു തന്നു .
ദൂരെ  ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍ക്ക് അപ്പുറത്ത് കാടുമൂടിയ പള്ളികാട് .അപ്പോഴാണ്‌ മുങ്ങാന്‍ കോഴി കുപ്പുവച്ചന്‍ കള്ളുകാച്ചിയ ചാരായവുമായി ഓര്‍മകളിലേക്ക് നടന്നു കയറിയത് . റഷ്യന്‍ വോട്ക്ക യുടെ കാലത്ത് സൗകര്യം പോലെ ഞാന്‍ കുപ്പുവച്ചനെ മറന്നു .
തസ്രാക്ക് ബാക്കി വെച്ച ചരിത്രത്തിലേക്ക് നടന്നു പന്ത്രണ്ടു പള്ളികള്‍ തസ്രാക്കില്‍ നശിച്ചു പോയെന്ന മജീദ്‌ക്കയുടെ സാക്ഷ്യം കഥാപാത്രങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള  സത്ത്യവും മിത്തും  മജീദ്‌ക്ക വാചാലാമായപ്പോള്‍  ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന കഥാ പാത്രം മൈമൂന എന്ന പാത്ത്വാമാമയെ അന്വേഷിച്ചു  നിര്‍ഭാഗ്യം അവര്‍ കോയമ്പത്തൂര്‍ ആണെന്ന് നിരാഷയൂറും  മറുപടി .
കഥാപാത്രങ്ങള്‍  ജീവനോടെ ത്സ്രാക്കിന്റെ മുറ്റത്ത് ഇല്ലെങ്കിലും ഞാറ്റുപ്പുരയുടെ മുറ്റത് ശിലയില്‍ തീര്‍ത്ത ശില്പ്പങ്ങളായി എല്ലാവരും

എന്നെ തുറിച്ചു  നോക്കുന്നുണ്ടായിരുന്നു

രാമായണം ഭാരതം തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് ശേഷം ആദ്യമായി കരിങ്കല്ലില്‍ തീര്‍ത്ത  നൂറ്റി ആറു  ശില്‍പ്പങ്ങള്‍ അടങ്ങിയ ശില്‍പ്പ ഇതിഹാസത്തെ വായിച്ചു  . ഒപ്പം ശില്‍പ്പികള്‍  ആയ  ആളുകളെ കുറിച്ച് അന്വേഷിച്ചു
ഇരിങ്ങാലക്കുടക്കാരനായ വി.കെ. രാജന്‍, മുണ്ടക്കയം സ്വദേശി പി. എച്ച്. ഹോചിമിന്‍, കോഴിക്കോടുകാരായ ജോണ്‍സ് മാത്യൂ, ജോസഫ് എം. വര്‍ഗീസ് എന്നിവരാണ് ഇതിഹാസ നോവല്‍ ശില്‍പ്പങ്ങളാക്കിയത്.
. കഥാപാത്രങ്ങളെയെല്ലാം പോര്‍ട്രെയ്റ്റ് ശില്‍പ്പങ്ങളായാണ് നിര്‍മിച്ചിരിക്കുന്നത്.അത്രയേറെ നെഗറ്റീവ് ആയിട്ടും അരാജക ജീവിതമായിട്ടും വായനക്കാരന്‍റെ മനസ്സില്‍ നായക പരിവേഷവുമായി മുന്‍ജന്മ സുഹൃത്തിനെ പോലെ എന്നെ തുറിച്ചു നോക്കുന്ന രവിയും സ്നേഹിക്കുന്നവന് ഉയിരും അവഗനിക്കുന്നവരോട് സഹതാപവും കാണിച്ച അള്ളാ പിച്ച മൊല്ലാക്കയും കല്‍ ശില്‍പ്പങ്ങളില്‍ തെളിമയോടെ നില്‍ക്കുന്നു
 ഇലകളുടെ മര്‍മരം കാതോര്‍ക്കുന്ന കുഞ്ഞാമിന, ജട കെട്ടിയ നൈസാമലി, അപ്പുക്കിളി, അറബിക്കുളത്തില്‍ നീരാടുന്ന മൈമുന, മാധവന്‍ നായര്‍, ആബിദ, ഓന്തും തുമ്പിയുമായി ക്ളാസിലെത്തിയ കുട്ടികള്‍ തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാമുണ്ട്.
സര്‍പ്പദംശനമേല്‍ക്കുന്ന രവിയുടെ പാദംമുതല്‍ സെയ്യദ്മിയാന്‍ ഷെയ്ഖിന്റെ പാണ്ടന്‍ കുതിര, നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കള്‍, കരിമ്പനപ്പൊത്തില്‍നിന്നു തല നീട്ടുന്ന പാമ്പ്, കള്ളുകുടം, അള്ളാപ്പിച്ചാമൊല്ലാക്കയുടെ റാന്തല്‍, കുട, പനചെത്തുന്ന കത്തി, സെയ്യദ്ദ്മിയാന്‍ ഷെയ്ഖ് തുണൈ ബീഡി, രവിയുടെയും മൈമുനയുടെയും ബന്ധത്തിന്റെ പ്രതീകംവരെ ശിലാതിഹാസങ്ങളായി മാറിയിരിക്കുന്നു.
മൈമുനയുടെയും കുഞ്ഞാമിനയുടെയും നൈസാമലിയുടെയും മൂന്നു ശില്‍പ്പങ്ങള്‍ വീതമുണ്ട്. ബാക്കിയെല്ലാ കഥാപാത്രങ്ങളെയും കോര്‍ത്തിണക്കുന്ന കണ്ണിയായ രവിയുടെ ശില്‍പ്പം അബ്സ്ട്രാക്റ്റാണ്. നൈസാമലിയുടെ രൂപമാറ്റം ശില്‍പ്പങ്ങളില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ഖസാക്കിന്റെ ജീവപ്രപഞ്ചം മുഴുവന്‍ ഉള്‍ക്കൊണ്ടാണ് ശില്‍പ്പനിര്‍മാണം. പരല്‍മീന്‍ കൊക്കിലൊതുക്കിയ മഞ്ഞക്കിളി, വവ്വാല്‍, പല്ലി, കാലന്‍കോഴി, പാറ്റ, തുമ്പികള്‍, മയില്‍ തുടങ്ങിയവയ്ക്കും ശില്‍പഭാഷ നല്‍കിയിട്ടുണ്ട്.
ശില്‍പ്പോ തിഹാസവും വായിച്ചു  .അക്ഷര ഇതിഹാസം വായനക്ക്  സമ്മാനിച്ച സെമിയേയും  മനസ്സില്‍ ഓര്‍ത്ത് ഇരുട്ടിനെ വകഞ്ഞു മാറ്റി കൂമന്‍ കാവും കടന്നു ഞങ്ങള്‍ തിരിച്ചു നടന്നു .
അക്ഷരം തീര്‍ത്ത സ്മാരകങ്ങളെ  മറികടക്കാന്‍ സര്‍ക്കാര്‍ തീര്‍ക്കുന്ന പാതിവഴിയില്‍ ആരോ ഉപേക്ഷിച്ച പോലുള്ള സര്‍ക്കാര്‍ സ്മാരക മന്ദിരത്തെ  രൂകഷതയോടെ ഒന്ന്‍ നോക്കി കൊണ്ട് . 
©കൊമ്പന്‍

7 അഭിപ്രായങ്ങൾ:

  1. ഇതിഹാസ വഴിയിലൂടെയുള്ള യാത്രയുടെ നേര്‍കാഴ്ചകള്‍ ഉള്ളില്‍ തൊടുന്നവിധം അനുഭവവേദ്യമാകുന്ന എഴുത്ത്. ഭാവുകങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  2. ഖസാക്കിന്റെ മണ്ണിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് കൊമ്പൻ ആദ്യമായി കാണണമെന്നാഗ്രഹിച്ച സംഭവം എന്തായിരുന്നു?

    മറുപടിഇല്ലാതാക്കൂ

  3. ഇതിഹാസത്തിന്റെ വഴികളിലൂടെ ...

    മനുഷ്യനും ദൈവവും നടന്ന ബലാബലത്തില്‍
    ചുമട്ടുകാരന്റെ ദൈവത്തെ മനുഷ്യന്‍ തോല്‍പ്പിച്ചിരിക്കുന്നു
    മലമ്പുഴ അണയിലെ വെള്ളം മാത്രമല്ല ഉരുണ്ടു കൂടുന്ന മേഘത്തെ
    യന്ത്രപറവകള്‍ ആട്ടി ഓടിക്കുന്നതും പെയ്യാന്‍ മടിക്കുന്ന മഴയെ യന്ത്ര
    പറവകള്‍ മാടി വിളിക്കുന്നതും വര്‍ത്തമാന കാലത്തിന്‍റെ ശാസ്ത്ര സാക്ഷ്യം

    മറുപടിഇല്ലാതാക്കൂ
  4. "പിന്നെ നിഷ്കളങ്ക നിര്ദോഷ നിര്‍ഗുണ നിരര്‍ത്ഥകനായ വിനീതനും .അതെ കൂമന്‍ കാവിന്റെ വിപ്ലവകാരി നൈജാമാലിയുടെ സ്മൃതിവിശാലതയിലേക്ക് ശകടം തിരിക്കുമ്പോള്‍ മെയ്‌ന്‍ കാംഫിലെ ഹിറ്റ്‌ലറും വര്‍ത്തമാന കാല പുനരവാതാരം പോലെ മോദിയും നോട്ടും ചില്ലറയും ഗള്‍ഫ് പ്രതിസന്ധിയും ബഷീറും എംടിയും മഞ്ഞും രണ്ടാമൂഴവും നട്ട പാതിരക്ക് പെരിച്ചാഴിയോളം പോന്ന കണ്ടിയിട്ട പ്രജാപതിയും ആടുജീവിതവും കുഞ്ഞിക്കയും സ്മാരക ശിലയും കന്യാവനവും കാളികവിന്റെ പുഴയും കയ്യേറ്റവും ചേറുംബിന്റെ ദ്രിഷ്ടാന്തവും തരാതരം പോലെ ഞങ്ങള്‍ക്കിടയിലൂടെ കയറി ഇറങ്ങി ദൂരത്തെ ലഘൂഘരിച്ചു .ഒപ്പം മാജിക് മൊമെന്റുകള്‍ സൃഷ്ടിക്കുന്ന ദി റഷ്യന്‍ ക്രൂഷിചേവ് എക്സ്ട്രാ ഓര്‍ഡിനറി ഫൈര്‍
    ഷെയ്ഖ് തങ്ങളുടെ വയസ്സന്‍ പാണ്ടന്‍ കുതിരക്ക് തുണയായ പടച്ചവന്‍ തുണയില്‍ എന്റെ ശകടവും കൂമന്‍ കാവിലെ ആല്‍മരച്ചുവട്ടില്‍ എത്തി "ഇതിഹാസ ശേഷിപ്പുകള്‍ നന്നായി എഴുതിയിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...